അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലുള്ള നഴ്സിംഗ് അസിസ്റ്റന്റുമാരുടെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എ .എൻ .എം അഥവാ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 35 വയസ . രണ്ടുവർഷത്തെ പരിചയം അഭികാമ്യം. താത്പര്യമുള്ളവർ ജൂലായി 6 ന് ഉച്ചയ്ക്ക് 2 ന് ആശുപത്രി ഓഫീസിൽ വച്ച് നടത്തുന്ന കൂടിക്കാഴ്ചയിൽ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പങ്കെടുക്കണം. ഫോൺ : 6238149 663, 94000 63363.