
ആലപ്പുഴ : വാട്ടർ അതോറിറ്റി ആലപ്പുഴ പി.എച്ച് ഡിവിഷൻ ഓഫീസിൽ ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. ബ്രാഞ്ച് സെക്രട്ടറി ബി.സുമേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജ പി.എസ്, സജീന,രാഹുൽ ആർ, ലിജിൻ രാജ്, ബ്രൂണോ വി.എസ്, അനു, സീന വി.ജോയി, അഞ്ചു മഹാദേവൻ എന്നിവർ ചേർന്നാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എൽ. ഗിരീഷിന് നിവേദനം കൈമാറിയത്.