ആലപ്പുഴ :പക്ഷിപ്പനി പതിവായ ആലപ്പുഴയിൽ കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോർട്ട് നടപ്പാക്കണമെന്ന് ആൾ കേരള പൗൾട്രിഫെഡറേഷൻ ജില്ലാ ഭാരവാഹികൾ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പക്ഷിപ്പനി ഇല്ലാത്ത സ്ഥലത്തും നിയന്ത്രണം കൊണ്ടുവരുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. കേരളത്തിൽ 5 ലക്ഷത്തോളം വരുന്നപൗൾട്രിമേഖലയിലെ കച്ചവടക്കാരെയും, കർഷകരെയുംഇത് പ്രതികൂലമായി ബാധിക്കുന്നതായി ജില്ലാ പ്രസിഡന്റ് എസ്.കെ.നസീർ, ജനറൽ സെക്രട്ടറി ആർ.രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.