പൂച്ചാക്കൽ: അരൂക്കറ്റിമറ്റത്തിൽ ഭാഗം ഗവ.എൽ.പി സ്കൂളിൽ ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി, വിദ്യാർത്ഥിയുടെ രക്ഷിതാവും കിഡ്നി രോഗിയുമായ ദിവ്യ മഹേഷിന് സഹായനിധി കൈമാറി. കുട്ടികൾ സമാഹരിച്ച അരലക്ഷത്തോളം രൂപ സഹായനിധി കൺവീനറും അഞ്ചാം വാർഡ് മെമ്പറുമായ ടി.കെ. മജീദിന് പ്രഥമാദ്ധ്യാപകൻ എം.കെ.അബ്ദുറഹ്മാൻ കൈമാറി.
എസ്.എം.സി ചെയർമാൻ കെ.പി കബീർ അദ്ധ്യക്ഷനായി. അരേശ്ശേരി മസ്ജിദ് ഖത്തീബ്, നിസാമുദ്ദീൻ സഖാഫി ബക്രീദ് സന്ദേശം നൽകി. വാർഡ് മെമ്പർമാരായ ശാരി മനോജ്, അൻസില നിഷാദ്, മുംതാസ് സുബൈർ, എസ്.എം.സി വൈസ് ചെയർമാൻ വിനു ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് അയ്യൂബ് റഷീദിന്റെ പാട്ടരങ്ങും നടന്നു.