ചേർത്തല: എസ്.എൻ.ഡി.പി യോഗം 687ാം നമ്പർ വെട്ടയ്ക്കൽ ജ്ഞാനപ്രകാശിനി ശാഖായോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.വൈസ് പ്രസിഡന്റ് കെ.ആർ.രത്നാകരൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ഇ.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു.കമ്മിറ്റി അംഗങ്ങളായ ശ്രീരാംജിത്ത്,വി.പി. ബാബു,എ.കെ.രഞ്ജിത്ത്,കമൽ കുമാർ,ബിജു,അമ്പിളി അപ്പുജി,അനിത ശ്രീകുമാർ,അജിത ഹരി,മോളി പ്രസാദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.ഡി.മോഹനൻ സ്വാഗതവും യൂണിയൻ മെമ്പർ കെ.എൻ.ഷിബു നന്ദിയും പറഞ്ഞു.