
കായംകുളം : എം.എസ്.എം കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയായിരുന്ന പുതിയിടം പച്ചംകുളത്ത് ഇല്ലത്ത് പ്രൊഫ. പി.എൻ ദാമോദരൻ പോറ്റി(88) നിര്യാതനായി.ഭാര്യ കുസുമം ദാമോദരൻ പോറ്റി.പന്തളം എൻ.എസ്.എസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് കായംകുളംഎം.എസ്.എം കോളേജിൽ അദ്ധ്യാപകനായെത്തിയത്.
കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനാണെങ്കിലും അലക്കി തേക്കാത്ത മുണ്ടും ഷർട്ടുമിട്ട് പഴഞ്ചൻ സൈക്കിളിൽ വരുന്ന പോറ്റിസാർ എല്ലാവർക്കും കൗതുകമായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.