
തുറവൂർ:തുറവൂർ ടി.ഡി ടി.ടി.ഐയിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. കുത്തിയതോട് സി.ഐ എസ്.ആസാദ് ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ലഘു ലേഖ വിതരണം എന്നിവ നടന്നു. കുത്തിയതോട് എസ്. ഐ.പി രതീഷ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.ആശ, സ്റ്റാഫ് സെക്രട്ടറി ആർ. രാജേഷ്,ആർ.രാകേഷ് കമ്മത്ത്, ജെ.സുമേഷ് എന്നിവർ സംസാരിച്ചു.