
ആലപ്പുഴ : ഗവ. മുഹമ്മദൻസ് എൽ.പി സ്കൂകൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധദിനത്തിൽ കുട്ടികളുടെ പാർലമെന്റെ് സംഘടിപ്പിച്ചു. ഭരണപക്ഷ മന്ത്രിമാർ, പ്രതിപക്ഷ അംഗങ്ങൾ, സഭ നടപടികൾ, ചോദ്യോത്തരവേള എന്നിവ കുട്ടികളിൽ കൗതുക മുണർത്തി. പ്രധാനാദ്ധ്യാപകൻ പി.ഡി.ജോഷി ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരേ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ ശാസ്ത്രക്ലബ്ബ് കോർഡിനേറ്റർ കെ.കെ.ഉല്ലാസ്, ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, ബുഷ്ര ക. ഒ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.