ഹരിപ്പാട്: ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. വിമുക്തി ക്ലബ്, സ്റ്റുഡൻസ് പൊലിസ് കേഡറ്റ്, കൗൺസിലിംഗ് വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി പൊലീസ് സബ് ഇൻസ്പെക്ടർ നിസാർ പോന്നാരത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിസന്റ് ബി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാകൻ എസ് .ശശീകുമാർ, സ്കൂൾ വികസന സമിതി ചെയർമാൻ സി.സി.ബാബു, നന്ദിത രശ്മി, ബീന ഡാനിയൽ, ബീജി, നീതു എന്നിവർ സംസാരിച്ചു.