photo

ആലപ്പുഴ: കംമ്പോഡിയയിൽ ഓൺലൈൻ ജോലി വാഗ്ദാനം നൽകി രണ്ടു പേരിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച കേസിലെ പ്രതിയെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മനൂഫിനാണ് (30) സൗത്ത് ഇൻസ്‌പെക്ടർ കെ.പി.ടോംസണിന്റെ നേതൃത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. രണ്ടു പേരിൽ നിന്ന് 1,60,000 രൂപ വീതം വാങ്ങി നെടുമ്പാശ്ശേരി എയർപോട്ടിൽ വഴി കംമ്പോഡിയയിലേയ്ക് കയറ്റി അയച്ചു. ജോലിയോ ശമ്പളമോ കൊടുക്കാതെയും തിരികെ നാട്ടിലേക്ക് കയറ്റിവിടാതിരിക്കുകയും ചെയ്ത പരാതിലാണ് മനൂഫ് പിടിയിലായത്. എസ്.ഐമാരായ അജ്മൽ ഹുസൈൻ, ടി.ഡി.നെവിൻ, ബി.കെ.അശോകൻ, എസ്.സി.പി.ഒമാരായ വിപിൻദാസ്, ആർ.ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.