exc

ആലപ്പുഴ: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഗവ.മുഹമ്മദൻസ് ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരി നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷയായി. ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ്.വിനോദ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. അസി എക്‌സൈസ് കമ്മീഷണർ എം.നൗഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.