akpa-laharivirudha-

മാന്നാർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള എക്സൈസ് വകുപ്പുമായി സഹകരിച്ച് മാന്നാർ ശ്രീഭുവനേശ്വരി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. സ്‌കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ ഉദ്ഘാടനം നിർവഹിച്ചു. എ.കെ.പി.എ മാന്നാർ യൂണിറ്റ് പ്രസിഡന്റ് നിയാസ് മാന്നാർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ വിനീത്.വി ബോധവത്കരണ ക്‌ളാസിനു നേതൃത്വം നൽകി. എ.കെ.പി.എ ജില്ലാ കമ്മിറ്റിയംഗം സാനുഭാസ്‌ക്കർ, മേഖലാ പ്രസിഡന്റ് പ്രസിഡന്റ് റെജി മാത്യു, സെക്രട്ടറി രാജേഷ് രാജ്‌വിഷൻ, ട്രഷറർ പി.ജെ സാമുവൽ, പി.ആർ.ഒ ജിതേഷ് ചെന്നിത്തല, മേഖല കമ്മിറ്റിയംഗം ജോർജ് ഫിലിപ്പ്, സ്കൂൾ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ്, യൂണിറ്റ് വൈസ്പ്രസിഡന്റ് അനീഷ്കുമാർ എന്നിവർ സംസാരിച്ചു. എ.കെ.പി.എ മാന്നാർ യൂണിറ്റ് സെക്രട്ടറി സാമുഭാസ്‌ക്കർ സ്വാഗതവും യൂണിറ്റ് പി.ആർ.ഒ സതീഷ് കുമാർ(അനന്ദൻ വീഡിയോസ്കാൻ) നന്ദിയും പറഞ്ഞു.