ds

പല്ലന: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും സ്കൂൾ പാർലമെന്റും സംഘടിപ്പിച്ചു.എക്സൈസ് ഇൻസ്പെക്ടർ കെ ബിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സമീർ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇടശ്ശേരി രവി മുഖ്യപ്രഭാഷണം നിർവഹിച്ചു.എക്സൈസ് ഇൻസ്പെക്ടർമാരായ സജി ,സിവിൽ എക്സൈസ് ഓഫീസർ സ്കൂൾ സീനിയർ അസി. ഹരികുമാർ, എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്, അദ്ധ്യാപകരായ ബിന്ദു, മുഹമ്മദ് നായീം, റിയാസ് തുടങ്ങിയവർ സംസാരിച്ചു