
ചേർത്തല: എസ്.എൻ.ഡി.പി യോഗം 654ാം നമ്പർ കണിച്ചുകുളങ്ങര വടക്ക് ശാഖയിൽ വിദ്യാഭ്യാസ സമ്മേളനവും,പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കലും നടന്നു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.ആർ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കണിച്ചുകുളങ്ങര ദേവസ്വം സ്കൂൾ മാനേജർ പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് ശാഖ പ്രസിഡന്റ് ഡി.ബിനുമോൻ സ്വാഗതം പറഞ്ഞു. വനിതാസംഘം കേന്ദ്രസമിതി അംഗം തങ്കമണി ഗൗതമൻ,യൂണിയൻ കമ്മിറ്റി അംഗം വി.ആർ.മോഹനൻ,കണിച്ചുകുളങ്ങര യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ,ശാഖ ഭാരവാഹികളായ വി.ആർ.രമേശൻ, ആർ.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.ശാഖ സെക്രട്ടറി എം.എൻ.അശോകൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ യൂത്ത്മൂവ്മെന്റ് പുന:സംഘടനയും നടന്നു. ഭാരവാഹികളായി ഡി.ബിനുമോൻ പുതിയായിവെളി (പ്രസിഡന്റ്), കെ.കെ.ദിലീപ്കുമാർ (സെക്രട്ടറി), വിജേഷ് മങ്ങാട് (ഖജാൻജി),അജിത്ത് വലിയപറമ്പിൽ (രക്ഷാധികാരി) എന്നിവരേയും തിരഞ്ഞെടുത്തു.