
മുഹമ്മ: കേബിൾ ടിവി തൊഴിലാളിയായ യുവാവിനെ പാതിരപ്പള്ളി ചന്തയ്ക്ക് സമീപം വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
ആര്യാട് പഞ്ചായത്ത് 13-ാംവാർഡ് വ്യാസപുരം പഷ്ണമ്പലം വീട്ടിൽ പ്രകാശന്റെ മകൻ പ്രതീഷിനെയാണ് (38) ഇന്നലെ രാവിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ കാറ്റിൽ വടക്കേ തലയ്ക്കൽ നാഗരാജ ക്ഷേത്രത്തിനു സമീപത്തുള്ള വീടുകളിൽ കേബിൾ തകരാർ ഉണ്ടായിരുന്നു. വീട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന് പ്രതീഷ് സ്ഥലത്തെത്തി തകരാർ പരിഹരിച്ചിരുന്നു. സംസ്കാരം നടത്തി.
ഭാര്യ :വിനീത. മക്കൾ: പ്രണവ്, പ്രവീൺ. അമ്മ : രാധാമണി.സഹോദരങ്ങൾ :പ്രജീത, പ്രസീത.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.