
ചേർത്തല : ചേർത്തല റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നൽകിയ പോസ്റ്റ് അനസ്‌തേഷ്യ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.സുമിത്രൻ നിർവഹിച്ചു.യൂണിഫോം, ബെഡ്ഷീറ്റ് എന്നിവയുടെ വിതരണം മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സൂപ്രണ്ട് ഡോ.സുജ അലോഷ്യസ്,ആർ.എം.ഒ ഡോ.അജ്മൽ,അസി.ഗവർണർ എം.മോഹനൻ നായർ, മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോൻ, മാധുരി സാബു,നശോഭ ജോഷി,സെൽജി എന്നിവർ സംസാരിച്ചു.