
ഹരിപ്പാട്: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനും പാർലമെന്റ് നടപടിക്രമങ്ങൾ മനസിലാക്കി കൊടുക്കുന്നതിനുമായി മാതൃകാ പാർലമെന്റ് സംഘടിപ്പിച്ചു. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രഥമാദ്ധ്യാപിക കെ.എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. ഭഗത്.എം. വി പ്രധാനമന്ത്രിയും ആതിര ഗായേഷ് ആഭ്യന്തര മന്ത്രിയും ആർദ്ര. ആർ സ്പീക്കറും ദ്വാദശി. എസ്. നായർ എക്സൈസ് മന്ത്രിയും നന്ദിക നായർ പ്രതിപക്ഷ നേതാവുമായി നടത്തിയ പാർലമെന്റിൽ, ലഹരിയ്ക്കെതിരെയുള്ള നിയമ നടപടികളുടെ പേരിൽ ചർച്ചകൾ നടന്നു. . സാമൂഹ്യശാസ്ത്ര അദ്ധ്യാപകരായ രേഖ വി. നായർ, സി.കെ.ശ്രീജ, ജെ.മാല്യ, കെ.ശ്രീകല, ജെ.ഗിരീഷ് ഉണ്ണിത്താൻ, സന്ധ്യാകൃഷ്ണൻ, എസ്.ഷൈനി, എൻ.ശാലിനി എന്നിവർ നേതൃത്വം നൽകി.