ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ സെമിനാർ, മാവേലിക്കര എക്സൈസ് സർക്കിൾ ഓഫീസ് സിവിൽ എക്സൈസ് ഓഫീസർ ആൻഡ് വിമുക്തി കോ-ഓർഡിനേറ്റർ ജി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.മഹാദേവൻപിള്ള, കെ.ശ്രീകൃഷ്ണകുമാർ, എ.ഉണ്ണികൃഷ്ണൻ, വി.സുദർശനൻപിള്ള, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, സ്നേഹ.എസ്.പിള്ള, പി.അരവിന്ദാക്ഷൻ, വി.പ്രസന്നകുമാർ, സുമാഷാജി എന്നിവർ സംസാരിച്ചു.