മാന്നാർ: പുത്തൻപള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് അസ്സയ്യിദ് മുഹമ്മദ് വലിയുല്ലാഹി(തങ്ങളുപ്പാപ്പ)യുടെ 61-ാമത് ആണ്ട്നേർച്ചയും സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 7ന് ചീഫ് ഇമാം സഹലബത്ത്‌ ദാരിമി നസീഹത്ത് പ്രഭാഷണം നടത്തും. നാളെ വൈകിട്ട് 4.30 മുതൽ സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും നടക്കും. ചീഫ് ഇമാം സഹലബത്ത്‌ ദാരിമി, അസി.ഇമാം ഷഹീർ ബാഖവി എന്നിവർ നേതൃത്വം നൽകും. തുടർന്ന് അന്നദാനം .