photo

ചാരുംമൂട്: ലോക ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി കുരുന്നുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. താമരക്കുളം ചത്തിയറ ഗവ.എൽ.പിസ്കൂളിലെ കുട്ടികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. സ്കൂൾ അങ്കണം, താമരക്കുളം പഞ്ചായത്ത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരിയുടെ ചതിക്കുഴികൾ വിവരിക്കുന്ന ഗാനം ഉൾക്കൊള്ളിച്ചായിരുന്നു അവതരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അബ്ദുൽ റഫീക്ക് അധ്യക്ഷത വഹിച്ചു. എച്ച്.എം സാജിദ,എസ്.എം.സി, വികസന സമിതിയംഗങ്ങളായ എസ്.ജമാൽ, ബി.വിനോദ്, അധ്യാപകരായ അശ്വതി, സ്മിത, മുനീറ, ജാബിർ, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.