മാന്നാർ: മാന്നാർ ഗ്രന്ഥശാല, നായർസമാജം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. നായർസമാജം സ്കൂളിൽ നടന്ന യോഗത്തിൽ ലൈബ്രറി സെക്രട്ടറി കെ.ആർ ശങ്കരനാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ .ശ്രീകുമാർ വിഷയാവതരണം നടത്തി. അദ്ധ്യാപകരായ ഹരികൃഷ്ണൻ, നിത്യ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരിക്കെതിരെ കുട്ടികൾ സ്കിറ്റ്, ടാബ്ലോ എന്നിവ അവതരിപ്പിച്ചു.