adarav-

മാന്നാർ: അന്താരാക്ഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഊട്ടുപറമ്പ് എം.എസ്.സി.എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ കാമ്പയിനും ബോധവത്കരണ ക്ലാസും നടന്നു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി.ആർ.ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്‌ളാസിനു നേതൃത്വം കൊടുത്ത കുടുംബശ്രീ ജില്ല മിഷൻ കമ്മ്യൂണിറ്റി കൗൺസിലർ പി.ജെ പ്രജിതയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.