xg

മുതുകുളം : മുതുകുളം ബുദ്ധസെൻട്രൽ സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണം കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സോമരാജൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ. എസ്. ഐ മനോജ്‌, സിവിൽ പൊലീസ് ഓഫീസർ നിഷാദ് എന്നിവർ ലഹരി ഉപയോഗത്തിലെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ മായാദേവി, മായ വി.എസ്, ദിവ്യ, രവീന്ദ്രൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.