കായംകുളം: ശക്തമായ കാറ്റിലും മഴയിലും മരം വീണ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. പത്തിയൂർ വില്ലേജിൽ മണ്ണാശ്ശേരിൽ സൈഫുദ്ദീൻ, പ്രണവ് ഭവനത്തിൽ ശ്രീദേവി, കൃഷ്ണപുരം വില്ലേജിൽ കൈപ്പള്ളിൽ കിഴക്കതിൽ (കുന്നത്താലും മൂട്) രാജൻ, ഞക്കനാൽ നിഹാൻ മൻസിലിൽ ഷീജ. വേളങ്ങാട്ട് വടക്കതിൽ ജനാർദ്ദനൻ, കുന്നത്താലുംമൂട് വയലിറക്കത്ത് ഉഷാകുമാരി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.