
ചാരുംമ്മൂട്: കാൻസർ ബാധിതയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന കരിമുളയ്‌ക്കൽ തോട്ടത്തിൽ വിളയിൽ സരിതയുടെ ചികിത്സയ്ക്കായി കരിമുളയ്‌ക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റികൾ പലഹാരചലഞ്ച് നടത്തുന്നു. 30 ന് രാവിലെ 7 മുതൽ കരിമുളയ്ക്കൽ ജംഗ്ഷനിലാണ് ചലഞ്ച് നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയും, കുടുംബശ്രീ പ്രവർത്തകയുമായിരുന്ന സരിത. കീമോയും മരുന്നിനും ചികിത്സാചെലവുകൾക്കും ഭീമമായ തുക ചെലവാകുന്ന സാഹചര്യത്തിൽ , മക്കളുടെ വിദ്യാഭ്യാസചെലവുകളും ഭർത്താവിന്റെ തുച്ഛമായ ശമ്പളത്തിൽ തികയാതെ വന്നതോടെയാണ് കോൺഗ്രസ് കൈത്താങ്ങാകുന്നത്. സരിതയ്ക്ക് 9961152693 എന്ന ഗൂഗിൾ പേ നമ്പറിലും സഹായങ്ങൾ അയ്ക്കാം.