മാവേലിക്കര: മഹിളാ കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചിത്രാമ്മാൾ അദ്ധ്യക്ഷയായി. ഡോ.പാർവ്വതി ഉണ്ണികൃഷ്ണൻ മാതാപിതാക്കൾ ശ്രദ്ധിക്കൂ നേർവഴിക്ക് നയിക്കാം, എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുഞ്ഞുമോൾ രാജു, കൃഷ്ണകുമാരി, ലളിത രവീന്ദ്രനാഥ്, എമിലിക്കുട്ടപ്പൻ, ശാന്തി അജയൻ, ഇന്ദിര രാജു, രാജമ്മ, ലാലി ബാബു, ലത മുരുകൻ, അനിത വിജയൻ, ഉമദേവി, ലൈല ഇബ്രാഹിം, സുന്നി, രാജികമൽ, മണി വർഗ്ഗീസ്, ഷെറീന, ഹലീമ, കുമാരി, ബിന്ദു,രാജലക്ഷ്മി, ജയശ്രീ, ലീലാമ്മ എന്നിവർ പങ്കെടുത്തു.