
കറ്റാനം: പോപ്പ് പയസ് ഇലവൺ ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലീഡർ സയോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . മാനേജ്മെന്റ് പ്രതിനിധി ഫാ.സിൽവസ്റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. മോഹൻ അദ്ധ്യക്ഷതവഹിച്ചു. സ്കൗട്ട് മാസ്റ്റർ സി.റ്റി. വർഗീസ്, ജോജി വർഗീസ്, നവീൻ എ , യൂറോ എന്നിവർ സംസാരിച്ചു. സ്കൗട്ട് അംഗങ്ങൾ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒത്തുകൂടി പ്രതിജ്ഞ എടുത്തു.