അമ്പലപ്പുഴ : അമ്പലപ്പുഴ ഗവ.കോളേജിന് 20കോടിയുടെ പുതിയ കെട്ടിടം ഉയരും.പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് 20.51 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എച്ച് .സലാം എം .എൽ .എ അറിയിച്ചു. 30,000 സ്ക്വയർ ഫീറ്റിൽ പി .ജി ബ്ലോക്ക്, 14000 സ്ക്വയർ ഫീറ്റിൽ ലേഡീസ് ഹോസ്റ്റൽ, 1200 സ്ക്വയർ ഫീറ്റിൽ കിച്ചൺ ബ്ലോക്ക് ഉൾപ്പടെ ആകെ 44000 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. മൂന്നു നിലകളിലായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ചുമതല കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്.