
അമ്പലപ്പുഴ : നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വണ്ടാനം മെഡിക്കൽ കോളജിനു മുമ്പിൽ നടന്ന പ്രതിഷേധ പ്രകടനം യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ. മായ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.സി.നയനൻ മുഖ്യപ്രസാഷണം നടത്തി .ഏരിയ സെക്രട്ടറി ബിബിൻ ബി.ബോസ്, പ്രസിഡന്റ് ഒ.സ്മിത, ജില്ലാ കമ്മിറ്റി അംഗം സി. എസ്.സുനിൽ രാജ്, പ്രവീൺ എന്നിവർ സംസാരിച്ചു.