ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിസ്ഥാനാർത്ഥികൾ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ പരാജയപ്പെട്ടത് വിലയിരുത്താൻ സി.പി.എം ജില്ലാ നേതൃയോഗങ്ങൾ ഇന്ന് മുതൽ 30വരെ നടക്കും. ഇന്ന് സെക്രട്ടേറിയേറ്റും നാളെയും മറ്റേന്നാളും ജില്ലാ കമ്മിറ്റിയോഗങ്ങളുമാണ് നടക്കുക. ബി.ജെ.പിയിലേക്കുള്ള വോട്ട് ചോർച്ച മുഖ്യവിഷയമാകും. ആലപ്പുഴ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി എ.എം.ആരീഫിന് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടട്ടത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചൂടുപിടിപ്പിക്കും.