പല്ലന : കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടും തോട്ടപ്പള്ളിയിൽ ഷട്ടറുകൾ തുറക്കാതിരിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്ന് ജനകീയ പ്രതിരോധ സമിതി കുട്ടനാട് താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ആകെ 45 ഷട്ടറുകളിൽ 15 എണ്ണം മാത്രമാണ് ഈ സന്ദർഭത്തിൽ പോലും തുറന്നിട്ടുള്ളത്.പൊഴിമുറിച്ച മണൽ കടത്തുന്നതിന് തന്ത്രം മെനയുന്ന കുത്സിത ശക്തികളുടെ ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്ന് ന്യായമായും സംശയിക്കുന്നതായി ജെ.പി. എസ് താലൂക്ക് സെക്രട്ടറി പി.ആർ.സതീശർപറഞ്ഞു . എത്രയും വേഗം ഷട്ടറുകൾ പൂർണ്ണമായും തുറന്ന് നീരൊഴുക്ക് സുഗമമാക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് സമിതി അഭ്യർത്ഥിച്ചു.നന്ദനൻവലിയ പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് താലൂക്ക് കമ്മറ്റി നേതാക്കളായ സോണിച്ചൻ പുളിംകുന്ന്, ജോൺ സി .ടിറ്റോ, ബിജു സേവ്യർ, ലാലിച്ചൻ പള്ളിവാതുക്കൽ, വി ആർ.അനിൽ തുടങ്ങിയവ ർ പ്രസംഗിച്ചു.