cff

മാവേലിക്കര : പുന്നമൂട് പബ്ലിക് ലൈബ്രറിയും റെസിഡൻസ് അസോസിയേഷനും ചേർന്നു സംഘടിപ്പിച്ച വായനാപക്ഷാചരണം ഗ്രന്ഥകാരനും ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടറുമായ ഡി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
കായംകുളം എസ് എൻ സെൻട്രൽ സ്കൂൾ ടീച്ചർ ജ്യോതിലക്ഷ്മി സ്വാഗതം പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ്‌ ഡേവിഡ് മാത്യു അദ്ധ്യക്ഷത വഹിച്ചു. എൻ.സി ബോസ്, ബിന്ദു സജിവ്കുമാർ, അനു സജിത്ത്, ദേവകിയമ്മ തയ്യിൽ, ബാബു കരുണാലയം എന്നിവർ സംസാരിച്ചു. ബി. ശ്രീനന്ദ കവിത ആലപിച്ചു.