s

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ജൂലായ് നാലിനകം തിരഞ്ഞെടുപ്പ് വരവ് ചെലവുകൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകണം.വീഴ്ച വരുത്തുന്ന സ്ഥാനാർത്ഥികൾക്കെതിരെ ജനപ്രതിനിത്യ നിയമം അനുസരിച്ച് നടപടികൾ സ്വീകരിക്കും.
സ്ഥാനാർത്ഥികൾ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ചെലവുകളും ജില്ല തിരഞ്ഞെടുപ്പ് ചെലവ് പരിശോധന വിഭാഗം കണ്ടെത്തി രേഖപ്പെടുത്തിയ കണക്കുകളും തമ്മിലുള്ള അന്തരം പരിഹരിക്കുന്നതിനുള്ള അനുരഞ്ജന യോഗം ജൂലായ് ഒന്നിന് രാവിലെ 10.30ന് ജില്ല പ്ലാനിംഗ് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും.