ആലപ്പുഴ: മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിൽ റിട്ടയർ ചെയ്ത് ജീവനക്കാർക്ക് പുനർനിയമനം നൽകാനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തെ എതിർക്കുമെന്ന് മിൽമ വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അഡ്വ.വി.മോഹൻദാസ്, സെക്രട്ടറി തിരുവല്ലം മധുസൂദനൻ നായർ എന്നിവർ പറഞ്ഞു. സഹകരണ നിയമത്തിനും ചട്ടങ്ങൾക്കും നേരേയുള്ള വെല്ലുവിളിയുമാണ് ഇതെന്നും പുറം വാതിൽ നിയമനങ്ങൾ മിൽമയിൽ നടത്താൻ അനുവദിക്കില്ലെന്നും ഇരുവരും മുന്നറിയിപ്പ് നൽകി.