ആലപ്പുഴ : ഗവ. സർവ്വന്റ് സ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകും. ആലപ്പുഴ ഗവ. സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അദ്ധ്യയന വർഷം കേരള സിലബസിൽ എറ്റവും കൂടുതൽ മാർക്ക് / ഗ്രേഡ് വാങ്ങി പാസായ വിദ്യാർത്ഥികൾക്ക് ബാങ്കിൽ നിന്ന് എല്ലാ വർഷവും നൽകി വരാറുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 2024 മാർച്ച് 31 ന് മുമ്പ് ബാങ്കിൽ അംഗമായിരിക്കണം. എസ്.എസ്.എൽ. സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ മുഴുവൻ കുട്ടികൾക്കും പോളി ടെക്നിക് ഡിപ്പോമ പരീക്ഷയിൽ ഏറ്റവും മാർക്ക് വാങ്ങിയ ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കും , ഡിഗ്രി തലങ്ങളിൽ ആർട്സ്, കണക്ക്, സയൻസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ ഓരോ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രത്യേകമായും ക്യാഷ് അവാർഡും ട്രോഫിയും നൽകും. സാമ്പത്തിക വരുമാനം ഏറ്റവും കുറഞ്ഞ സംഘാങ്ങളുടെ മക്കളിൽ കേരള സിലബസിൽ അംഗീകൃത വിദ്യാലയങ്ങളിൽ മെഡിക്കൽ, എൻജിനിയറിംഗ്, അഗ്രികൾച്ചർ കോഴ്സിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികൾക്ക് ധസഹായം നൽകും. ഇതിലേക്കുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കുട്ടിയുടെ പാസ് പോർട്ട് സൈസ് ഫോട്ടോയും സഹിതം 31 വൈകിട്ട് 5മുമ്പ് ഓഫീസിൽ എത്തിക്കണം. സെക്രട്ടറി :9656995464.