ചേർത്തല: കടക്കരപ്പള്ളിയു‌ടെ കാരുണ്യ സ്പർശം പദ്ധതിയുടെ ആദ്യ ഫണ്ട് സമാഹരണം ഇന്ന് വൈകിട്ട് 5ന് കണ്ടമംഗലം ആരാധനാ ഓഡിറ്റോറിയത്തിൽ നടക്കും. ആദ്യ ഫണ്ട് സമർപ്പണം കണ്ടമംഗലം ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് പി.വി.തിലകൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങും. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിക്കും.