മാന്നാർ: ലോക ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച്ച് പരുമല പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരുമല സിൻഡസ് മോസ് പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. കവി പി.കെ. പീതാംബരൻ യോഗം ഉദ്‌ഘാടനം ചെയ്തു. പരുമല സെമിനാരി മനേജർ കെ.വി പോൾ റമ്പാൻ അദ്ധ്യക്ഷനായിരുന്നു. കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞയും പോൾ റമ്പാൻ ചൊല്ലികൊടുത്തു. കോട്ടയം നർകോട്ടിക് സെൽ നോഡൽ ഓഫീസർ മാത്യൂ പോൾ സെമിനാറിന് നേതൃത്വം നൽകി. സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗം ഫാ.കുര്യൻ ഡാനിയേൽ, ബോബച്ചൻ കടവിൽ, സ്കൂൾ പ്രിൻസിപ്പൽ ആനി ജോർജ്ജ്, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ബാബു പി.തോമസ്, സെക്രട്ടറി പി.ടി. ജിജോ എന്നിവർ സംസാരിച്ചു.