മാന്നാർ: മാന്നാർ സീനിയർ സിറ്റിസൺസ് കൗൺസിലിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ അനുസ്മരിച്ച് പ്രമുഖ സാഹിത്യ സാംസ്‌കാരിക നായകന്മാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള സ്മരണിക പ്രകാശനവും വാർഷികാഘോഷവും സീനിയർ സിറ്റിസൺ കൗൺസിൽ ഹാളിൽ 29 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29 ന് രാവിലെ 9.30ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനവും സ്മരണിക പ്രകാശനവും നിർവഹിക്കും. കൗൺസിൽ പ്രസിഡന്റ് മേജർ എൽ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ ഡോ.എം.ജി ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ സാഹിത്യകാരൻ ചെന്നിത്തല ശശാങ്കന് കലാ-സാഹിത്യ പുരസ്ക്കാരം ചടങ്ങിൽ ഗവർണർ സമ്മാനിക്കും. മാന്നാർ റോട്ടറി ക്ലബ് ഏർപ്പെടുത്തുന്ന ചികിത്സാ സഹായ വിതരണം റോട്ടറി ക്ലബ് പ്രസിഡന്റ കെ.ജി ഗോപാലകൃഷ്ണപിള്ള നിർവഹിക്കും. തുടർന്ന് ഗാനസുധ .കൗൺസിൽ ഭാരവാഹികളായ മേജർ എൽ.ജയകുമാർ, ബി.മധുസൂദനൻ നായർ, ആർ.പി കണ്ണാടിശ്ശേരി, സതീഷ്‌കുമാർ എ.റ്റി, വിംഗ് കമാന്റർ എസ്.പരമേശ്വരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.