prathishedha-dharnna

മാന്നാർ: കഴിഞ്ഞ സാമ്പത്തിക വർഷം മാന്നാർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തുക പൂർണ്ണമായും നഷ്ടപ്പെടുത്തിയത് പ്രസിഡന്റും ഉദ്യോഗസ്ഥരും ചേർന്നാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻമയൂരം ആരോപിച്ചു.എസ്.സി-എസ്.ടി ഫണ്ട് നഷ്ടപ്പെടുത്തിയ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് എസ്.സി-എസ്.ടി കോ-ഓർഡിനേഷൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പഞ്ചായത്ത് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മിഥുൻമയൂരം. കോ-ഓർഡിനേഷൻ ചെയർമാൻ അനിൽ മാന്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാക്കോ, സുജിത്ത് ശ്രീരംഗം, ഗോപി ബുധനൂർ, വി.സി കൃഷ്ണൻ കുട്ടി, അലീന ആല, കലാധരൻ പാണ്ടനാട്, കല്യാണകൃഷ്ണൻ, രത്നകല, രാധാമണി ശശീന്ദ്രൻ, ബിന്ദു കലാധരൻ, കെ.സി പുഷ്പലത, രാജു മറ്റം, പി.കെ. ചെല്ലപ്പൻ, ശുഭാ ഗോപാലകൃഷ്ണൻ, വിദ്ധ്യാധരൻ, മുരളിധരൻ, സന്തോഷ്, സിന്ധു പ്രശോഭ്, അനിത മന്മഥൻ, രതി ,രാജമ്മ, സുജ സന്തോഷ്, അജിത് പഴവൂർ, ബാല സുന്ദരപ്പണിക്കർ, ടി.എസ്.ഷെഫീക്ക്, ഹരികുട്ടമ്പേരൂർ, മധു പുഴയോരം, പിബി സലാം, വൽസലാ ബാലകൃഷ്ണൻ, ഹരിദാസ് കിംകേട്ടേജ്, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.