മുഹമ്മ : പൊന്നാടക വഴിയുള്ള ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി നിറുത്തിയതിനെത്തുടർന്ന് മുഹമ്മ - പൊന്നാട് -മണ്ണഞ്ചേരി റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷമായി. വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ നിന്ന് പൊന്നാട് വഴിയുള്ള സർവീസുകൾ രാവിലെയും വൈകിട്ടും നടന്നിരുന്നു. കൊവിഡ് കാലത്തോടെ ഈ സർവീസുകൾ നിലച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വീണ്ടും സർവീസുകൾ ആരംഭിച്ചെങ്കിലും പിന്നീട് ഇവയും നിറുത്തി. ഇവിടെ നിന്ന് ആലപ്പുഴ,ചേർത്തല തുടങ്ങിയ പ്രദേശങ്ങളിലെ കൊളേജുകളിലും സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ ഇതേത്തുടർന്ന് വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്.
ആശ്രയം ഓട്ടോ, ചെലവ് കൂടും
1.ആലപ്പുഴ, ചേർത്തല ഭാഗങ്ങിലേക്ക് പോകേണ്ട യാത്രക്കാർ മണ്ണഞ്ചേരിയിലേക്കോ മുഹമ്മയിലേക്കോ ഓട്ടോയിലെത്തണം
2. ഓട്ടോയിൽ മണ്ണഞ്ചേരിയിലേക്ക് എത്താൻ 80 രൂപയും മുഹമ്മയിലേക്ക് എത്താൻ 50 രൂപയും ചാർജായി നൽകണം
3. ആലപ്പുഴ മെഡിക്കൽ കോളേജ്, ചേർത്തല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോകേണ്ട രോഗികളും വലയുന്നു
സർവ്വീസ് നടത്താൻ കെ.എസ്.ആർ.ടി.സിയ്ക്ക് കഴിയുന്നില്ലെങ്കിൽ ചേർത്തല -മുഹമ്മ, ആലപ്പുഴ -മണ്ണഞ്ചേരി സർവ്വീസുകൾ യഥാക്രമം മണ്ണഞ്ചേരിയിലേയ്ക്കും മുഹമ്മയിലേയ്ക്കും നീട്ടണം
-പ്രദേശവാസികൾ