മാവേലിക്കര: വിശ്വകർമ്മ സർവീസ് സൊസൈറ്റി 865ാം നമ്പർ ശാഖയുടെ കുടുംബസംഗമം 30ന് രാവിലെ 10.30ന് ശബരിമല മുൻമേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കുമാരസ്വാമി അദ്ധ്യക്ഷനാകും. യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയവും സ്പോർട്സിൽ ജില്ലയിൽ സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനവും നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ കെ.ഗോപൻ അനുമോദിക്കും.