മാവേലിക്കര : സംസ്ഥാന സർക്കാർ കിഫ്ബി വഴി 38.22 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന കല്ലുമല മേൽപ്പാലം പദ്ധതി പ്രദേശത്തെ പുറമ്പോക്ക് ഭൂമിയിലെ മരങ്ങളുടെ മൂല്യനിർണയം നടന്നു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആരിഫ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള സീനിയർ മാനേജർ മുഹ്സിൻ ബക്കർ എന്നിവർ നേതൃത്വം നൽകി. പുറമ്പോക്ക് ഭൂമിയിലെ 12 മരങ്ങളുടെ മൂല്യനിർണയമാണ് നടത്തിയത്. റെയിൽവേ പുറമ്പോക്കിലെ മരങ്ങൾ മുറിച്ചു നീക്കാൻ നേരത്തെ അനുമതി കിട്ടിയിരുന്നു.