
മുഹമ്മ: മലയാള നോവൽ ചെറുകഥാ സാഹിത്യരംഗത്ത് തന്റേതായ സാന്നിദ്ധ്യമറിയിച്ച മുഹമ്മ ശശിധരനെ അരങ്ങു സോഷ്യൽ സർവീസ് ഫോറം ആദരിച്ചു . മുഹമ്മ കാർമ്മൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ
ഡോ.സാംജി വടക്കേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ തണ്ണീർമുക്കം പ്രകാശൻ അദ്ധ്യക്ഷനായി. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് പൊന്നാട അണിയിച്ചു. ആർട്ടിസ്റ്റ് ബേബി മംഗളം, ജേക്കബ് എന്നിവർ സംസാരിച്ചു. സി.പി.ഷാജി സ്വാഗതവും ടോമിച്ചൻ കണ്ണയിൽ നന്ദിയും പറഞ്ഞു.