
ചാരുംമൂട് : ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സാഹിത്യോത്സവവും കഥയരങ്ങും സംഘടിപ്പിച്ചു. കനകജൂബിലി ആഘോഷിക്കുന്ന നൂറനാട് കവിതാ ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന പരിപാടികൾ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആകാശവാണി തിരുവനന്തപുരം നിലയം ഡെപ്യൂട്ടി ഡയറക്ടർ വി.ശിവകുമാർ ആമുഖപ്രഭാഷണം നടത്തി. കവിയും പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കവിതാ വായനശാല പ്രസിഡന്റ് എ.ജെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, തിരുവനന്തപുരം ആകാശവാണി അസി.ഡയറക്ടർ ശ്രീകുമാർ മുഖത്തല ,എഴുത്തുകാരൻ ഉണ്മ മോഹൻ, തോപ്പിൽ ഭാസിയുടെ മകൾ മാല, സ്വാഗത സംഘം കൺവീനർ റ്റി.ആർ.വിജയകുമാർ, വായനശാല സെക്രട്ടറി എസ്.അരുൺ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കഥയരങ്ങിൽ ഡോ. എം.രാജീവ് കുമാർ, സി.അനൂപ്,എസ്. ആർ.ലാൽ,സി.റഹീം, കെ.എ.സബാസ്റ്റ്യൻ എന്നിവർ കഥകളവതരിപ്പിച്ചു.