ca

മുഹമ്മ : മുഹമ്മ - കുമരകം യാത്രാബോട്ടുകളിൽ സ്ഥാപിച്ചിട്ടുള്ള ഒഴുകുന്ന പുസ്തകശാലയിലേക്ക് മുഹമ്മ അരങ്ങ് സോഷ്യൽ ഫോറം പുസ്തകങ്ങൾ നൽകി. സാഹിത്യകാരൻ പ്രകാശൻ തണ്ണീർമുക്കം, അരങ്ങ് രക്ഷാധികാരി സി.പി.ഷാജി , ടോമിച്ചൻ കണ്ണയിൽ എന്നിവർ മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന് പുസ്തകങ്ങൾ കൈമാറി . മുഹമ്മ ആര്യക്കര ശ്രീ ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ബോട്ടിൽ ഒഴുകുന്ന പുസ്തകശാലയ്ക്ക് തുടക്കം കുറിച്ചത്. ഇപ്പോൾ എല്ലാ ബോട്ടുകളിലും സഞ്ചരിക്കുന്ന വായനശാലകൾ ഒരുക്കണമെന്ന് ജലഗതാഗത വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.