
ചേർത്തല:എൻ.എസ്.എസ്.ഡയറക്ടർ ബോർഡിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണനെ യൂണിയൻ കമ്മിറ്റി അനുമോദിച്ചു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എസ്.ജയകൃഷണൻ,യൂണിയൻ കമ്മിറ്റി അംഗങ്ങളായ ടി.എസ്.ഗോപാലകൃഷ്ണൻ,എൻ.രാമചന്ദ്രൻ,വി.ശ്രീകുമാർ, എ.എസ്.രാധാകൃഷ്ണൻ,അഡ്വ.സി.മധു,എം.എൻ.ബിമൽ,സി.പരമേശ്വര കർത്താ, യൂണിയൻ ഇൻസ്‌പെക്ടർ നിഖിൽ വേണു എന്നിവർ സംസാരിച്ചു.