jjjsj

ചാരുംമൂട് : പഞ്ചാബിലെ ജലന്ധറിൽ മലയാളി സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. താമരക്കുളം കോയിപ്പുറത്ത് കിഴക്കതിൽ പരേതനായ ശശിധരൻ പിള്ള - രുഗ്മിണിയമ്മ ദമ്പതികളുടെ മകൻ ശ്യാംലാൽ (35) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മിലിട്ടറി പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെ വൈകിട്ട് വിമാനമാർഗ്ഗം നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഔദ്യോഗികബഹുമതികൾ നൽകി രാത്രി 9 മണിയോടെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ : സൗമ്യ. മക്കൾ: നിരഞ്ജൻ,നിഥിൻ.