ആര്യാട്: ഐക്യഭാരതം വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണ സമ്മേളനവും നടന്നു. സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗവും എഴുത്തുകാരനുമായ ആർ.ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ.സുകുമാരപണിക്കർ അദ്ധ്യക്ഷനായി. വായനയും അനുഭവവും എന്ന വിഷയത്തിൽ ആര്യാട് ഭാർഗവൻ, എൻ.ഹരിലാൽ, ആർ.ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സമ്മേളത്തിന് ഗ്രന്ഥശാല സെക്രട്ടറി പി.ഹേമനാഥ് സ്വാഗതവും ദീപ്തി നന്ദിയും പറഞ്ഞു .