ambala

അമ്പലപ്പുഴ : കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പുന്നപ്ര നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വാടയ്ക്കൽ തൈപ്പറമ്പിൽ പത്രോസ് ജോണിനെ (34) കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.

പുന്നപ്ര ,ആലപ്പുഴ സൗത്ത് ,എളമക്കര പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, മയക്കുമരുന്ന് വില്പന, ആയുധം കൈവശം വയ്ക്കൽ, പിടിച്ചുപറി ഉൾപ്പടെ 25 ഓളം കേസുകളിൽ പ്രതിയാണ്. 2013, 2017, 2022 വർഷങ്ങളിലും പത്രോസ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലായിട്ടുണ്ട്.