
ആലപ്പുഴ : ജില്ല റൈഫിൾ ക്ലബ്ബിൽ ജില്ലാ തല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. സബ് യൂത്ത്, യൂത്ത്, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, സീനിയർ മാസ്റ്റേഴ്സ് എന്നി വിഭാഗങ്ങളിൽ എഴുപതോളം പേർ പങ്കെടുത്തു. ജില്ല കളക്ടറും റൈഫിൾ അസോസിയേഷൻ പ്രസിഡന്റുമായ അലക്സ് വർഗീസ് ഉദ്ഘാടനം ടൂർണമെന്റ് ചെയ്തു. ആക്ടിംഗ് വൈസ് പ്രസിഡന്റ് എ.സി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. കിരൺ മാർഷൽ, ഡി.കെ.ഹാരീഷ്, ഗോപാലൻ ആചാരി, വി.എസ്.കണ്ണൻ, പി.മഹാദേവൻ, എ.സി.വിനോദ്, കുമാർ, എസ്.ജോയ്, അവിറ തരകൻ എന്നിവർ സംസാരിച്ചു.